സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ പടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ നാല് പേരും ചാവക്കാട് ആശുപത്രിയിൽ പ്രവർത്തിച്ചവരാണ്. ഇതേ തുടര്‍ന്ന്, ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നവരിൽ 24 പേർ ആരോഗ്യപ്രവർത്തകരാണ്. ഇതിനിടെ ജില്ലയിൽ മൂന്ന് കണ്ടെയ്ന്മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഇതുവരെ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രണ്ട് നഴ്സിനും ഒരു ക്ലാർക്കിനും പിആർഒയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവിടെ നിന്നെടുത്ത161 സാമ്പിളുകളിൽ 43 ഫലങ്ങൾ വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രി അടച്ചത്.
അതേസമയം, തൃശൂരില്‍ മൂന്ന് കണ്ടെയ്ന്മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ 12 ആം വാർഡ് എന്നിവയാണ് പുതിയ സോണുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക