തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധനുഷ്. സിനിമയുടെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച അസാധ്യ കലാകാരൻ എന്നുതന്നെ ധനുഷിനെ വിളിക്കാം. രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആരും കൊതിക്കും. സ്റ്റൈൽ മന്നനെ നായകനാക്കി ധനുഷ് ഒരു ചിത്രം സംവിധാനം ചെയ്താലോ ? എന്നാൽ അത്തരമൊരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനും തന്റെ ഭാര്യ പിതാവും കൂടിയായ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ധനുഷ് പറയുന്നത്. ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ‘നാൻ രുദ്രൻ’ എന്ന സിനിമയാണ് ധനുഷ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളാകുക. താൻ നായകനാകുന്ന സിനിമ തീര്‍ത്തതിന് ശേഷമാകും ധനുഷ് സംവിധാന ജോലികള്‍ തുടങ്ങുക. നാൻ രുദ്രൻ എന്ന സിനിമയില്‍ അദിതി റാവുവാണ് നായിക.
എന്തായാലും രജനികാന്തിനെ നായകനാക്കി ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രജനികാന്ത്- ധനുഷ് ചിത്രം യാഥാർഥ്യമാകട്ടെ എന്ന സിനിമാലോകവും ആശംസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക