പെരിങ്ങോം : വിദ്യാഭ്യാസം ഓൺലൈനായപ്പോൾ നിർധനരായ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ എസ്എഫ്ഐ ഏറ്റെടുത്ത ടിവി ചലഞ്ചിലേക്ക് ടിവികൾ സംഭാവന ചെയ്ത് എസ്എഫ്ഐ പ്രവർത്തകരും പൂർവകാല വിദ്യാർത്ഥികളും. മാത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ആദ്യഘട്ടമെന്ന നിലയിൽ രണ്ടു ദിവസത്തിനകം പത്തോളം ടിവികൾ എസ്എഫ്ഐ പെരിങ്ങോം ഏരിയാ കമ്മിറ്റി ഏൽപ്പിച്ചത്. എസ്എഫ്ഐക്ക് വേണ്ടി പയ്യന്നൂർ നിയോജക മണ്ഡലം എംഎൽഎ സി കൃഷ്ണൻ ടിവികൾ ഏറ്റുവാങ്ങി. ഇങ്ങനെ ലഭിച്ച ടിവികൾ ഏരിയയിലെ വിവിധ സ്കൂളുകളിലായി അർഹരായ വിദ്യാർഥികൾക്ക് നൽകുമെന്ന് എസ്എഫ്ഐ ഏരിയ ഭാരവാഹികൾ അറിയിച്ചു.
മുൻ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശശിധരൻ, ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് പ്രസിഡണ്ട് പി അജിത്, എസ്എഫ്ഐ പെരിങ്ങോം ഏരിയാ സെക്രട്ടറി സി വി വിഷ്ണുപ്രസാദ്, പ്രസിഡണ്ട് സേവ്യർ പോൾ, ടിപി ജയേഷ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക