ചിറ്റാരിക്കാൽ : ജനകീയമായ ഇടപെടലിലൂടെ ശ്രദ്ധേയനായ ചിറ്റാരിക്കാൽ എസ്.ഐ വിനോദ് കുമാർ സ്ഥലം മാറുന്നു.ഹൊസ്ദുർഗ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറുന്നത്.
കൊറോണ കാലത്തെ ഔദ്യോഗിക തിരക്കിനിടയിലും ജനോപകാരപ്രദമായ നിരവധിയായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് കഷ്ടതയിലായ സ്റ്റേഷൻ പരിധിയിലെ കോളനികളും മറ്റും അവശ്യ സാധനങ്ങളുമായി എസ്ഐ യും സംഘവും എത്തിയിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി മാതൃകാപരമായ പ്രവൃത്തികൾ ഇദ്ദേഹത്തിന്റേതായുണ്ട്.
നേരത്തെ ബേക്കൽ എസ്ഐ ആയിരിക്കെ സ്വന്തമായ വീടില്ലാത്ത ഒരാൾ പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് അവരെ കൈ ഒഴിഞ്ഞില്ല. എസ്ഐയുടെ ഇടപെടൽ മൂലം അയാൾക്ക് സ്വന്തമായി കിടപ്പാടം ഒരുക്കാനായി. ഇത്തരത്തിൽ നിരവധിയായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലാകെ ശ്രദ്ധ നേടിയ ആളാണ് എസ്ഐ വിനോദ്കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക