ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ആവർത്തിച്ച് ഭീഷണി ഉയർത്തി ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ഉത്തരകൊറിയ വിരുദ്ധ ലഘുലേഖകൾ അതിർത്തിയിൽ വിതരണം ചെയ്ത് ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാണിക്കുകയും കിം യോ ജോംഗ് കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു
ആവശ്യമെങ്കിൽ സഹോദരൻ കിം തന്റെ അധികാരം ഉപയോഗിച്ച് ശത്രുവിനെതിരെ നടപടി സ്വീകരിക്കാൻ സൈന്യത്തിന് അധികാരം നൽകുമെന്ന് അവർ പറഞ്ഞു. പാർട്ടിയിലും സർക്കാരിലും കിം കഴിഞ്ഞാൽ രണ്ടാം സ്ഥാനം വഹിക്കുന്നയാളാണ് കിം യോ ജോംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക