ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയ സദാ പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ ജോലിക്കാരോട് പോലും മൃദുവായി സംസാരിച്ചിരുന്ന യുവസമ്പന്നനായിരുന്നു സുശാന്ത്.
ആദ്യകാലത്ത് ബാക്ക് ഡാന്‍സറായി അഭിനയിച്ചിരുന്നപ്പോള്‍ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേര്‍ക്കൊപ്പം ഒരു ചെറിയ മുറിയില്‍ കഴിഞ്ഞിരുന്ന വ്യക്തി ഇന്ന് കോടീശ്വരനായാണ് മരിക്കുന്നത്. ബാന്ദ്രയിലെ ഫ്ളാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലില്‍ 20 കോടി രൂപയ്ക്ക് ഒരു ബംഗ്ളാവും വാങ്ങിയിട്ടുണ്ട്. അതും തന്റെ 34 ാം വയസ്സില്‍. അന്നൊക്കെ ടെലിവിഷന്‍ ഷോകളും മോഡലിംഗും ചെയ്യുമായിരുന്നു സുശാന്ത്.
2008 ലാണ് ടി.വി സീരിയലിലൂടെ സുശാന്ത് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. പിന്നെ 2013 ല്‍ ആദ്യസിനിമ. എംഎസ് ധോണി ദി അണ് ടോള്‍ഡ് സ്റ്റോറിയിലൂടെയാണ് മുന്‍നിര നായകനായത്. പിന്നീട് വെറും 250 രൂപ വാങ്ങിയ താരം പ്രതിഫലത്തില്‍ 5 മുതല്‍ 7 കോടി രൂപയിലോട്ടുയര്ന്നു. 2018 ല്‍ സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു.
ചന്ദ്രനിലെ Moscoviense എന്ന സ്ഥലം International Lunar Land Registry യില്‍ നിന്നാണ് അദ്ദേഹം വാങ്ങിയത്. ഈ സ്ഥലം കാണുന്നതിനായി തന്റെ ഫ്ലാറ്റില്‍ അദ്ദേഹമൊരു Advance Telescope 14LX00 ഉം സ്ഥാപിച്ചിട്ടുണ്ട്. അത്തരം ക്രെയ്സുകളുടെ രാജകുമാരനായിരുന്നു സുശാന്ത്.
ഭൂമിയിലല്ലാത്ത പ്രോപ്പര്‍ട്ടികളുടെ അവകാശം ഒരു രാജ്യത്തിനുമാത്രമായുള്ളതല്ല എന്ന നിയമം നില നില്‍ക്കുമ്പോളും സുശാന്തിന് ചന്ദ്രനില്‍ ഒരു സ്ഥാനം ഇന്നും കോറിയിട്ടിരിക്കുന്നു.
യുവതാരങ്ങളിലെ എല്ലാ ക്രെയ്സുകളും സുശാന്തിനുമുണ്ടായിരുന്നു. അതിലൊന്നാണ് വാഹനക്കമ്പം. ചെറുപ്പത്തില്‍ സ്വപ്നം മാത്രമായിരുന്ന ഓരോ പുത്തന്‍ വാഹനങ്ങളും സിനിമയിലെത്തിയതിന് ശേഷം സ്വന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ഓരോന്നും വന്‍ ആഘോഷത്തോടെയാണ് സുശാന്ത് സ്വീകരിച്ചിരുന്നത്.
2006ലെ ഹോണ്ട സിബിആറില്‍ തുടങ്ങിയ വാഹനപ്രേമം പിന്നീട് പല വമ്പന്‍ ബൈക്കുകളും സുശാന്ത് സിംഗ് രജ്പുത്തിന്റെ ഗാരജില് നിറഞ്ഞു. എങ്കിലും തന്റെ മഞ്ഞ സിബിആറിനോടുള്ള പ്രിയം പലയിടത്തും താരം വ്യക്തമാക്കിയിട്ടുണ്ട്. നായകനായി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തന്നെ താരം ബിഎംഡബ്ള്യു കെ1000ആര് സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ള്യു മോട്ടോറാഡിന്റെ വിലകൂടിയ നേക്കഡ് ബൈക്ക് ആണ് കെ1000ആര്. 2008 മുതല്‍ 2015 വരെ വിപണയിലുണ്ടായിരുന്ന ഈ ബൈക്കിന്റെ കറുപ്പ് നിറത്തിലുള്ള മോഡല്‍ ആണ് സുശാന്ത് വാങ്ങിയത്. 25 ലക്ഷത്തിനടുത്തായിരുന്നു ഇന്ത്യയില്‍ ബിഎംഡബ്ള്യു കെ1300ആറിന്റെ ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക