ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവിവരം അറിഞ്ഞതിന് ശേഷം ഭക്ഷണം കഴിക്കുന്നത് സുധാദേവി നിർത്തിയിരുന്നുവെന്നും അവർ ദു:ഖത്തിലായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
തിങ്കളാഴ്ച മുംബയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സുശാന്ത് സിംഗിനെ സംസ്കരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖർ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിലെ കിടമത്സരം നടന് സുശാന്ത് സിംഗിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുംബെെ പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക