ചൈനയുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെ 52 ആപ്പുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ആപ്പുക്കള്‍ നിരോധിക്കുകയോ ഉപയോഗം നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ടിക്ടോക്, സൂം ആപ്പ്, വോള്‍ട്ട് ഹൈഡ്, വിഗോ വീഡിയോ, ബിഗോ ലൈവ്, വെയ്ബോ, വീ ചാറ്റ്, ഷെയര്‍ ഇറ്റ്, യു.സി ന്യൂസ്, യു.സി ബ്രൗസര്‍, ബ്യൂട്ടിപ്ലസ്, എക്സന്‍ഡര്‍, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്, ക്വായ്, റോംവി, ഷെയിന്‍, ന്യൂസ് ഡോഗ്, ഫോട്ടോ വണ്ടര്‍, അപുസ് ബ്രൗസര്‍, വിവ വീഡിയോ ക്യൂ യു വീഡിയോ ഇൻകോര്‍പ്പറേറ്റഡ്, ഫെര്‍ഫക്ട് കോര്‍പ്, സി.എം ബ്രൗസര്‍, വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്), എം.ഐ കമ്മ്യൂണിറ്റി, ഡി.യു റെക്കോഡര്‍, യൂക്യാം മേക്കപ്പ്, എം.ഐ സ്റ്റോര്‍, 360 സെക്യൂരിറ്റി, ഡിയു ബാറ്ററി സേവര്‍, ഡിയു ബ്രൗസര്‍, ഡി.യു പ്രൈവസി, ക്ലീൻ മാസ്റ്റര്‍ – ചീറ്റ, ക്യാഷ് ക്ലീനര്‍ ഡി.യു ആപ്പ് സ്റ്റുഡിയോ, ബൈഡു ട്രാൻസ്ലേറ്റ്, ബൈഡു മാപ്പ്, വണ്ടര്‍ ക്യാമറ, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, ക്യൂക്യൂ ഇൻ്റര്‍നാഷണൽ, ക്യൂക്യൂ ലോഞ്ചര്‍, ക്യൂക്യൂ സെക്യൂരിറ്റി സെൻ്റര്‍, ക്യൂക്യൂ പ്ലെയര്‍, ക്യൂക്യൂ മ്യൂസിക്, ക്യൂക്യൂ മെയിൽ, ക്യൂക്യൂ ന്യൂസ്ഫീഡ്, വിസിങ്ക്, സെൽഫിസിറ്റി, ക്ലാഷ് ഓഫ് കിങ്സ്, മെയില്‍ മാസ്റ്റര്‍, എംഐ വീഡിയോ കോള്‍, പാരലൽ സ്പേസ് എന്നി ആപ്പുകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ ആകുമെന്ന ആശങ്കയിലാണ് ഉപയോക്താക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക