കൊച്ചി: സംവിധായകൻ സച്ചിയുടെ മരണത്തില്‍ വിതുമ്പലോടെ മലയാള സിനിമ പ്രവര്‍ത്തകര്‍. പ്രിയ സുഹൃത്തിന്റെ പെട്ടന്നുണ്ടായ വിടവാങ്ങൽ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ണയും മുകേഷും പ്രതികരിച്ചു. “മലയാള സിനിമ ഞെട്ടലിലാണ്. മലയാള സിനിമയുടെ നഷ്ടമാണ്.
ഈ പ്രായത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിൽ സച്ചി വിട്ടുപോകുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല “. കഥയെഴുതുമ്പോള്‍ എങ്ങനെ സിനിമയില്‍ വരണമെന്ന ദീര്‍ഘവീക്ഷണമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും മുകേഷ് പ്രതികരിച്ചു.
“സഹോദരനാണോ സുഹൃത്താണോ അതോ അതിനേക്കാള്‍ വലിയ ബന്ധമാണോ എനിക്ക് സച്ചിയോട് ഉണ്ടായിരുന്നതെന്ന് അറിയില്ല. പരിചയപ്പെട്ട അന്ന്മുതല് എത്രയോ ഓര്‍മ്മകള്‍. പുതിയ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചിട്ട് രാത്രി ഞാൻ ഐസിയുവിലായിരിക്കും.
രാവിലെ വിളിക്കാമെന്ന് പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ അവസാന സംഭാഷണം. രാവിലെ ഇങ്ങനെയൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഞങ്ങളെയെല്ലാം പറ്റിച്ച് അവൻ പോയി”- സുരേഷ് കൃഷ്ണ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക