കണ്ണൂർ : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുന്ന സാഹചര്യത്തിലും രാജ്യത്ത് നിലനിൽക്കുന്ന ഇന്ധനവിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യന്നൂർ നോർത്ത് മേഖലകമ്മറ്റി നേത്യത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേളോത്ത് പെട്രോൾ പമ്പിന് സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു ജില്ലാ കമ്മറ്റി അംഗം പി. ശ്യാമള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കെതിരെ കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശനത്തിനെതിരെ ധർണ്ണയിൽ പ്രതിഷേധം രേഖപ്പെടുത്തി . പി.ലത ,ഇന്ദുലേഖ പുത്തലത്ത്, സരോജിനി തോലാട്ട്, സി ലളിത, സ്മിത ജയൻ തുടങ്ങിയവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക