മധ്യപ്രദേശില്‍ ആശങ്ക പരത്തി ബിജെപി എംഎല്‍എക്ക് കോവിഡ്. മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ എംഎല്‍എക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇദ്ദേഹമെത്തിയിരുന്നു. മാത്രമല്ല, ബിജെപി എംഎല്‍എമാരുടെ വിളിച്ചു ചേർത്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തു. മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് രോഗം സ്ഥിരീകരിച്ച വാർത്ത പുറത്തുവരുന്നത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കിടയിലും ആശങ്ക പരന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മധ്യപ്രദേശില്‍ നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഇവരുടെ പരിശോധന ഫലവും വന്നത്. എംഎല്‍എക്കും ഭാര്യയ്ക്കും രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഒട്ടേറെ എംഎല്‍എമാര്‍ ആശങ്ക പങ്കുവച്ചു. ചിലര്‍ പരിശോധനയ്ക്ക് വേണ്ടി ആശുപത്രികളിലെത്തി. മറ്റു ചിലര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക