സുശാന്തിന്റെ മരണം സിനിമ മേഖലയിൽ പല വെളിപ്പെടുത്തലുകൾക്കും വഴിയൊരുക്കിയിരുന്നു. പ്രശസ്ത ഗായകൻ സോനു നിഗം ഉൾപ്പെടെയുള്ളവർ ബോളിവുഡിലെ നെപോട്ടിസത്തെ പറ്റിയും കുതികാൽ വെട്ടിനെപ്പറ്റിയുമൊക്കെ സംസാരിച്ചു. ഇതിനിടയിൽ ആരാധകരും ചിലത് കണ്ടെത്താൻ തുടങ്ങി. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രജത് കപൂറിന്റെ പഴയ ട്വീറ്റ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി; ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ സുശാന്തിന്റെ പ്രകടനത്തെ പറ്റിയായിരുന്നു ട്വീറ്റ്.
ചിത്രത്തിൽ അദ്ദേഹത്തെ അവതരിപ്പിച്ചയാളെക്കാൾ ധോണിയെ കാണാൻ നല്ലതാണ് എന്നായിരുന്നു കപൂറിന്റെ ട്വീറ്റ്. 2016 സെപ്തംബർ 29നാണ് രജത് കപൂർ ട്വീറ്റ് ചെയ്തത്. അന്ന് തന്നെ ട്വീറ്റിന് ആരാധകർ വിമർശനവുമായി എത്തിയതിനു പിന്നാലെ സുശാന്ത് ട്വീറ്റിനു മറുപടി നൽകി. കുറച്ച് കൂടുതൽ സ്കിൽ ഞാൻ എന്റെ പ്രകടനത്തിലേക്ക് ചേർത്തിട്ടുണ്ട്. അതിൽ താത്പര്യമുണ്ടെങ്കിൽ സർ സിനിമ കാണൂ എന്നായിരുന്നു സുശാന്തിന്റെ മറുപടി. ഇതോടെ രജത് കപൂർ അയയുകയും, സിനിമയിലെ പ്രകടനം നല്ലതായിരുന്നു എന്നും താങ്കൾക്ക് ആരാധകവൃന്ദം ഏറെയുണ്ടെന്നും മറുപടി നൽകി. എന്നാൽ, എനിക്ക് അത്ര ആരാധകർ ഇല്ലെന്നും അവർ നല്ല സിനിമകൾ കാണുന്ന ആളുകൾ മാത്രമാണ് എന്നും സുശാന്ത് ആ ട്വീറ്റിനു മറുപടി നൽകി. ഇപ്പോഴിതാ അതെ ട്വീറ്റ് കുത്തിപൊക്കിയിരിക്കുകയാണ് സുശാന്തിന്റെ ആരാധകർ. ഈ മാസം 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം ;നാലു പേർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക