കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നിലവില്‍ കോര്‍പറേഷനിലെ മൂന്നു ഡിവിഷനുകളില്‍ മാത്രമാണ് കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഉള്ളത്. പുതിയ ഉത്തരവ് പ്രകാരം 51-ാം ഡിവിഷന് പൂര്‍ണമായും 48, 52 ഡിവിഷനുകളില്‍ ഭാഗികമായും അടച്ചിടും.
കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജംഗ്ഷന് റോഡ്, ബാങ്ക് റോഡ്, സെന്റ് മൈക്കിള്‍സ് സ്കൂള്‍ റോഡ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്കൂള്‍ റോഡ്, എസ്എന്‍ പാര്‍ക്ക് റോഡ്, മുനീശ്വരന്‍ കോവില്‍ വഴി പ്ലാസ ജംഗ്ഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും.
കാള്‍ടെക്സ് ജംഗ്ഷന് മുതല്‍ കലക്ടറേറ്റിന് മുന്‍വശത്തുള്ള റോഡ്- ജില്ലാ പഞ്ചായത്ത് ഓഫീസ് വരെയുള്ള പ്രദേശങ്ങളില്‍ ഗതാഗതവും ആള്‍ക്കൂട്ടം കൂടുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക