ന്യൂഡല്‍ഹി: രാജ്യത്ത് 18-ാം ദിവസവും ഇന്ധന വില കൂടി. കഴിഞ്ഞ 17 ദിവസത്തിന് വ്യത്യസ്തമായി ഇന്ന് ഡീസലിന് മാത്രമാണ് വില വര്‍ധിപ്പിച്ചത്. പെട്രോള്‍ വില വർധിച്ചിട്ടില്ല.
ഇന്ന് ഡീസല്‍ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് ഒമ്പത് രൂപ 92 പൈസ കൂടിയിട്ടുണ്ട്.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില വര്‍ധന കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ത്യയില്‍ വര്‍ധന തുടരുകയായിരുന്നു. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
19 മാസം മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക