തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നൂറിനു മുകളില്‍. ഇന്ന് 152 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നുണ്ടായത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 98 പേര് വിദേശത്തുനിന്നും 46 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഇതിനിടെ ഇന്ന് 81 പേര്‍ക്ക് രോഗമുക്തി നേടി.
കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം ;നാലു പേർ അറസ്റ്റിൽ
കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:
പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍- 17, പാലക്കാട്-16, തൃശൂര്‍ 15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം- 8 , കോട്ടയം-7, ഇടുക്കി-6, കാസര്‍ഗോഡ്- 6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.
എട്ട് പേര്‍ക്കു സമ്പര്‍ക്കത്തി ലൂടെ രോഗം പിടിപെട്ടു. നിലവില്‍ 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ ഹോട്ട് സ്പോട്ടുകള്‍ 111. കേരളത്തില്‍ ഇതുവരെ 3603 പേര്‍ക്കു കോവിഡ് ബാധിച്ചു. 1691 പേരാണ് വിവിധ ആശുപത്രികളില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒമ്ബതു ജില്ലകളില്‍ നൂറിലേറെ രോഗികളുണ്ട്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക