തിരുവനന്തപുരം: കൊവിഡ് പ്രവർത്തനത്തില്‍ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പിടിഎ അംഗമായ ആളെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചത്.
ഇദ്ദേഹം പരമയോഗ്യനെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമിക്കുന്നവർക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ യോഗ്യത ജനങ്ങൾക്കും കൂടി ബോധ്യപെടണം. പരമയോഗ്യന്മാർ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക