തെലങ്കാനയിൽ രോഗം ഭേദമായിട്ടും ആശുപത്രിയിലുള്ളവരെ ബന്ധുക്കൾ വീടുകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നില്ലെന്നു റിപ്പോർട്ട്. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ മാത്രം 50 രോഗമുക്തർ ബന്ധുക്കളെ കാത്തിരിക്കുന്നു.
രോഗബാധയുണ്ടാകുമോ എന്ന ഭയമാണ് ആശുപത്രിയിലേക്ക് വരാൻ ബന്ധുക്കൾ മടിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഹൈദരാബാദിൽ മാത്രം ഇന്നലെ 737 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം യോഗം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക