തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്ന ആലപ്പുഴ സ്വദേശി എം സതീഷ്കുമാർ ചെന്നൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ദിനംപ്രതി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ സമ്പൂർണ്ണ ലോക് ഡൗൺ നീട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. അതേസമയം രാജ്യത്ത് കോവിഡ് മരണം 15,000 കടന്നു. രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 17,296 കേസുകളും 407 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 77,76,228 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.
ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍! എന്താണ് ലക്ഷണമില്ലാത്ത കൊവിഡ്? സുരക്ഷിതരോ നിശബ്ദ വാഹകരോ?
ആന്ധ്രാപ്രദേശിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് പത്ത് പേര് മരിച്ച സംസ്ഥാനത്ത് 605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക