മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുന്നത് അസാധ്യമെന്നു ചിന്തിക്കുന്നവർക്കുള്ള മറുപടി ഒരുങ്ങുകയാണ്. ഇരുവരും ഒരേ ടീമിൽ ഒന്നിച്ചു കളിക്കുന്നതിനുള്ള സാധ്യതകൾ തെളിയുകയാണ്. മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക. നാല് വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കളിച്ചെങ്കിലും രണ്ട് വര്‍ഷം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായാണ് കൂടുതല്‍ ബന്ധമെന്നും ടെവസ് പറയാതെ പറഞ്ഞിരിക്കുകയാണ്. അര്‍ജന്റീന താരമായ ടെവസ് ഇംഗ്ലണ്ടിലെ ക്ലബുകളില്‍ ഏഴ് വര്‍ഷം കളിച്ചശേഷം ഇപ്പോള്‍ ബോക്ക ജൂനിയേഴ്സുമായി ആറ് മാസത്തെ കരാറില്‍ കളിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 150ലേറെ മത്സരങ്ങള്‍ ബോക്ക ജൂനിയേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട് ടെവസ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും സിറ്റിക്കൊപ്പം ഒരു പ്രീമിയര്‍ ലീഗും ടെവസ് നേടി. 2008ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘത്തിലും കാര്‍ലോസ് ടെവസുണ്ടായിരുന്നു. ജിയാന്‍ ലൂജി ബഫണ്, റിയോ ഫെര്‍ഡിനാന്‍ഡ്, ഹ്യൂഗോ ഇബാറ, പാട്രിക് എവ്റ, പോള്‍ സ്കോള്‍സ്, ആന്ദ്രേ പിര്‍ലോ, പോള്‍ പോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, വെയ്ന്‍ റൂണി എന്നിവരാണ് ടെവസിനായി ബോക്ക ജൂനിയേഴ്സിനെതിരെ ഇറങ്ങുക. ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിലും മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലുമാണ് ടെവസ് കളിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക