ഓൺലൈൻ ക്ലാസിനിടയിലെ ചിരി പടർത്തുന്ന അനുഭവങ്ങൾ കോർത്തിണക്കി പ്രവാസികളായ കലാകാരന്മാരൻമാർ ഒരുക്കിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. യു എ ഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ. നേരത്തേ നാടകരചനക്കും, നാടകഗാന രചനക്കും സംസ്ഥാന സർക്കാറിന്റെ നാടക പുരസ്കാരം നേടിയ കലാകാരനാണ് മുഹാദ് വെമ്പായം. യാഥാർത്യത്തിൽ ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകർ ഇക്കാലത്ത് മഹത്തായ ദൗത്യമാണ് നിർവഹിക്കുന്നത്. അവരെ മോശമായി ചിത്രീകരിക്കുന്നതായി വിമർശമുണ്ടാവുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാൽഅധ്യാപകര്‍ തന്നെ ഇതിലെ തമാശകൾ ആസ്വദിക്കുന്നതായി അറിയിക്കുന്നത് വലിയ അംഗീകരമാണെന്ന് അണിയറ ശിൽപികൾ പറയുന്നു.
പോലീസിനെ പുകഴ്ത്തി അഞ്ച് സിനിമകള്‍ ചെയ്തതില്‍ ഖേദിക്കുന്നു; തൂത്തുകുടി സംഭവത്തില്‍ സംവിധായകന് ഹരി
സിനിമ ചര്‍ച്ചകളുടെ ഇടവേളയില്‍ ലോക്ക് ഡൗണ്‍ സമയത്തെ എങ്ങനെ സർഗാത്മകമാക്കാം എന്ന ചിന്തയാണ് യൂട്യൂബ് ചാനലിലേക്ക് ഇവരെ നയിച്ചത്. അങ്ങനെയാണ് ‘ഓൺലൈൻ ക്ലാസ് തമാശകൾ’ പിറക്കുന്നത്. ഖത്തര്‍, യു എ ഇ , അമേരിക്ക എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല എന്നതാണ് കാര്യം. എന്തായാലും യുട്യൂബ് വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക