ശസ്ത്രക്രിയക്ക് ശേഷം എസ്. ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും എസ്. ജാനകിയുടെ കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Just spoke to Janakiamma. She is in Mysuru. She is hale & healthy. Please don’t spread rumours 🙏 #SJanaki pic.twitter.com/5RraX9R3Po
— Dr Mano (@ManoSinger_Offl) June 28, 2020
മരണപ്പെട്ടു എന്ന വാർത്തകൾ പുറത്തു വന്നതോടെ ഗായകർ എസ്. ജാനകിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു . പിന്നീട് എല്ലാവരും ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മുന്നോട്ടു വന്നു.
No…its wrong news..she got a minor operation..she s ok now https://t.co/3NuyV07eBF
— Manobala (@manobalam) June 28, 2020
‘ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക”.- ഗായകൻ മനോ ട്വീറ്റ് ചെയ്തു. നടൻ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവും വാർത്ത വ്യാജമാണെന്ന് അറിയിച്ചു. കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന് നേതൃത്വംനല്കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്.
ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവര്പൂളിന്റേതെന്ന് ബിനീഷ് കോടിയേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക