മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം അറിയാനായി നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. എടപ്പാളിൽ ആണ് രോഗബാധിതർ.
വട്ടംകുളത്തെ പരിശോധനയിൽ ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എടപ്പാൽ, വട്ടംകുളം പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി മാറും.
സമ്പർക്കമുള്ളവരെ പരിശോധിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. അതേസമയം നിലവിൽ സമൂഹവ്യാപനമില്ലെന്നാണ് കെ ടി ജലീലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക