പത്താംക്ലാസ് പരീക്ഷ ഫലമറിയാൻ വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ് വഴിയും എസ്എസ്എൽസി ഫലം അറിയാൻ സാധിക്കും. വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും.
ഓൺലൈൻ ക്ലാസിനിടയിലെ ചിരി പടർത്തുന്ന അനുഭവങ്ങൾ; ചിരിയൊരുക്കി പ്രവാസികളുടെ വീഡിയോ
അതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2020’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. പ്രൈമറിതലം മുതലുളള 11769 സ്കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ സമ്പൂർണ ലോഗിനുകളിലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചിട്ടുണ്ട്.
ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവര്പൂളിന്റേതെന്ന് ബിനീഷ് കോടിയേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക