അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്തും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ദുരൂഹത നിറഞ്ഞ കഥാപശ്ചാത്തലമാണ് സിനിമയുടെത്. രഞ്ജിത്ത് അവതരിപ്പിക്കുന്ന ദശരഥ വർമ എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ചിത്രം മുൻപോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വേഷത്തിൽ അനൂപ് മേനോനും വേഷമിടുന്നു.
നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയ. ചിത്രത്തിന്റെ ഡിഒപി മഹാദേവൻ തമ്പിയാണ്. സംഗീത സംവിധാനം രതീഷ് വേഗ നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
പീറ്റര്‍ മുൻപത്തെ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; നടി വനിതയുടെ മൂന്നാം വിവാഹം വിവാദത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക