ആലപ്പുഴ മുതുകുളം ബ്ലോക്കിലെ കണ്ടല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് കോവിഡ് അതിജീവനത്തിനും ഭക്ഷ്യ ഭദ്രതയ്ക്കും വേണ്ടി നടപ്പാക്കുന്ന
സമഗ്ര സംയോജിത കൃഷി പദ്ധതിയിലൂടെ 10 ഏക്കർ സ്ഥലത്ത് കരനെൽ കൃഷി ആരംഭിച്ചു.
ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട, നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതി
കണ്ടല്ലൂർ പഞ്ചായത്തിലെ വിവിധ പുരയിടങ്ങളിലായി 7 ഏക്കറും ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ 3 എക്കറിലുമാണ് കര നെൽകൃഷി നടപ്പാക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ കായംകുളം ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച മൂപ്പു കുറഞ്ഞ ഭാഗ്യ നെൽ വിത്താണ് കൃഷി ചെയ്യുന്നത്. സംസ്ഥാന സഹകരണ പ്രസ്ഥാനം, ഹരിത കേരളം മിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് , കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടാണ് സംയോജിത കൃഷി പദ്ധതി നടപ്പാക്കുന്നത്.
സംയോജിത കൃഷി പദ്ധതിയിലൂടെ പുരയിട കൃഷി, ഇടവിള കൃഷി, കന്നുകാലി വളർത്തൽ , കോഴി, താറാവ് , മത്സ്യ കൃഷി തുടങ്ങിയവയും ലക്ഷ്യമിടുന്നു. ബാങ്കിന്റെ പരിധിയിലുള്ള 140 കുടുംബശ്രീ സംഘ കൃഷി സംഘങ്ങൾക്ക് വളക്കൂട്ടുകൾ നിറച്ച 3000 ഗ്രോബാഗുകളും അത്യുല്പാദന ശേഷിയുള്ള പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്യുന്നു.
സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
2020 ജൂൺ 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വേലഞ്ചിറയിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള മഠത്തിൽ പുരയിടത്തിൽ നടത്തിയ തിരുവാതിര ഞാറ്റുവേല കര നെൽകൃഷി വിതയുത്സവം വിത്തിടീൽ പാട്ടിന്റെ അകമ്പടിയോടു കൂടി കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വി. രഞ്ജിത്ത് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജാക്ഷി ടീച്ചർ, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം സരള ശങ്കരനാരായണൻ, സമഗ്ര സംയോജിത കൃഷിപദ്ധതിയുടെ സാങ്കേതിക നിർവ്വഹണം നടത്തുന്ന
കേരള കാർഷിക സർവ്വകലാശാല റിട്ട്. ഫാം മാനേജർ ടി. കെ. വിജയൻ, കണ്ടല്ലൂർ കൃഷി ഓഫീസർ സജിത. പി. എ., കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത്
സി.ഡി.എസ്. ചെയർ പേഴ്സൺ എം.പി. സരസമ്മ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ജനപ്രതിനിധികൾ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ , കുടുംബശ്രീ സംഘ കൃഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത കര നെൽകൃഷി വിത ഉത്സവത്തിന് കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. യോഗീദാസൻ സ്വാഗതവും ഭരണ സമിതി അംഗവും കരനെൽ കൃഷി കൺവീനറുമായ ആർ. ഭാസ്ക്കര ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക