ഹൈദരാബാദ്: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് ഇദ്ദേഹത്തെ ഞായറാഴ്ച രാത്രി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജൂൺ 25ന് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ഹരിത ഹരം പരിപാടിയിൽ മന്ത്രി പെങ്കടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിെൻറ അഞ്ച് ഗൺമാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് . തെലങ്കാന മന്ത്രിസഭയിലെ മൂന്നു എം.എൽ.എമാർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തെലങ്കാനയിൽ ഇതുവരെ 13,436 പേർക്കാണ് കോവിഡ് ബാധിച്ചത്. 4928 പേർ രോഗമുക്തി നേടി. 243 പേർ സംസ്ഥാനത്ത് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക