മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും ആദ്യഘട്ട ചിത്രീകരണം തുടങ്ങുക.
കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക