തിരുവനന്തപുരം: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലടക്കം സ്ഥിതി ഗുരുതരമായി തുടരുന്നു. സമ്ബര്‍ക്ക വ്യാപനവും രോഗത്തിന്റെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ സമ്ബൂര്‍ണ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വര്‍ധിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമാവുന്നത്. കൊച്ചിയില്‍ രോഗവ്യാപനം വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോവോണ്ടി വരുമെന്ന്കമ്മീഷണര് വിജയ് സാഖറെ മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരത്ത് കൊറോണ വ്യാപനത്തെത്തുര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം. സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഇന്നലെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലെെന്‍ ഭക്ഷണവിതരണക്കാരനു കൊറോണ സ്ഥിരീകരിച്ച സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. സമ്ബര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാന്‍ ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക