ലോകത്ത് വർഷംതോറും പുകവലിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പുകവലിക്കുന്നവരിലാണെങ്കില്‍ ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ വിവിധ തരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവുമധികം മരണനിരക്ക് രേഖപ്പെടുത്തുന്നത് ‘ലംഗ് ക്യാന്‍സര്‍’ (ശ്വാസകോശ അര്‍ബുദം) ബാധിച്ചവരുടെ കേസുകളിലാണെന്നതും ശ്രദ്ധേയമായ വസ്തുത തന്നെ.
ക്യാന്‍സറിന് പുറമെ പക്ഷാഘാതം, പ്രമേഹം, ഹൃദയാഘാതം എന്നിങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങളിലേക്കും പുകവലി നയിച്ചേക്കും. കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും പുകവലിക്കുന്നവരെ സംബന്ധിച്ച് അത് നിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. മിക്കവരും ഒരു ‘ശീലം’ എന്ന നിലയ്ക്ക് വളരെ നിസാരാമായാണ് ‘പുകവലി’യെ ചിത്രീകരിക്കുന്നത്. എന്നാല്‍ അത്രയും ലാഘവത്തോടെ പറഞ്ഞുനിര്‍ത്താവുന്ന വെറുമൊരു ‘ശീലം’ അല്ല പുകവലി.
‘നിക്കോട്ടിന്’ എന്ന ഘടകം വലിയ തോതില്‍ ‘അഡിക്ഷന്’ ഉണ്ടാക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ വലിയ തോതിലുള്ള ‘വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്’ ( ലഹരി ഉപയോഗം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍) നേരിട്ടേക്കാം.
ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ, ഉപയോഗം എത്തരത്തിലായിരുന്നു എന്നതിന് അനുസരിച്ച് ‘വിത്ത്ഡ്രോവല്‍ സിംപ്റ്റംസം’ ഉണ്ടാകാം. എന്നിരിക്കിലും ഈ മോശം ശീലം അവസാനിപ്പിച്ചേ മതിയാകൂ എന്നതിന് ഓരോ വ്യക്തിയും ശക്തമായ ഒരു കാരണത്തെ ആശ്രയിക്കേണ്ടി വരും. അതായാത്, മനസിന്റെ നിയന്ത്രണം തന്നെയാണ് വലിയൊരു പരിധി വരേയും ഇതിന് സഹായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക