തിരുവനന്തപുരത്തെ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കസ്റ്റംസിലും ഇടതു പക്ഷ അനുകൂലികൾ ഉണ്ടെന്നും അവരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ പങ്കുവച്ചാണ് സുരേന്ദ്രന്റെ ആരോപണം. നേരത്തെ, മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചിരിക്കുന്നത്.
‘കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.’ എന്നാണ് സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
https://www.facebook.com/KSurendranOfficial/posts/3148546748563273
പ്രതികരിക്കാൻ ഇവിടെ എഴുതുക