കാസർഗോഡ് കോവിഡ് ലക്ഷണമുള്ളയാൾ മരിച്ചു. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. ഗുരുതരാവസ്ഥയിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്. തലപ്പാടിയിൽ നിന്ന് കാർ മാർഗം കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ആശുപത്രിയിൽ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം പെരിയ കേന്ദ്ര സർവകലാശാലയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ദിവസവും ഈന്തപ്പഴം കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
അതേസമയം വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പെടെ മൂന്ന് പൊലീസുകാർ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. മഞ്ചേശ്വരം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി വന്ന പ്രിൻസിപ്പൾ എസ്ഐയും മറ്റ് രണ്ട് പേരുമാണ് രോഗബാധിതരായിരുന്നവരുടെ സമ്പർക്കത്തെ തുടർന്ന് ക്വാറന്റീനിൽ പോയത്. മൂന്ന് പേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക