ഒളിമ്പിക്സിലെ വേഗമേറിയ ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ട് തന്റെ മകളുടെ പേരും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതാദ്യമായാണ് ഉസൈൻ ബോൾട്ട് തന്റെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെക്കുന്നത്. കുഞ്ഞിന്റെ മനോഹര ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏവരും ഏറ്റെടുത്ത കഴിഞ്ഞിട്ടുണ്ട്. ‘ഒളിമ്പിയ ലൈറ്റ്നിംഗ് ബോള്‍ട്ട്’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് അമ്മയുടെ കൂടെ നില്ക്കുന്ന ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്. കാസി ബെന്നെറ്റാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ജീവിത പങ്കാളി. ഭാര്യയുടെ പിറന്നാൾ ദിവസമാണ് ബോൾട്ട് മകൾ ഒളിമ്പിയ ലൈറ്റ്നിംഗ് ബോൾട്ടിന്റെ ചിത്രം പങ്കുവെച്ചത്.
https://www.instagram.com/p/CCWNMuxFp6d/
‘എന്റെ പങ്കാളി കാസി ബെന്നെറ്റിന് പിറന്നാള്‍ ആശംസ നേരുന്നു. ഈ പ്രത്യേക ദിവസം നിന്നോട് കൂടെ ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ സന്തോഷമായിരിക്കുക എന്നതല്ലാതെ എനിക്ക് വേറൊരു ആഗ്രഹവുമില്ല. ഇനിയും നിന്റെ മുഖത്ത് പുഞ്ചിരി വിടരാനായി ഞാന്‍ പരിശ്രമിക്കും. മകള്‍ ഒളിമ്പിയ ലൈറ്റ്നിംഗ് ബോള്ട്ടുമൊന്നിച്ച് ഞങ്ങള്‍ പുതിയ ജീവിതയാത്ര ആരംഭിക്കുന്നു’; ഉസൈന്‍ ബോള്‍ട്ട് കുറിച്ചു.
നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക