കോഴിക്കോട് : കോഴിക്കോട് ബേപ്പൂരില്‍ മൂന്നംഗ സംഘം ഓടിച്ച കാര്‍ ചാലിയാര്‍ പുഴയിലേക്ക് മറിഞ്ഞു. അമിതവേഗതിയിലെത്തിയ കാര്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയില്‍വെച്ച് നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം.
കെട്ടിടത്തിന് മുകളില്‍ ഫ്ളക്സ് ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു ചാരമായി
തീരൂര് സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ്, കാര്‍ ഡ്രൈവര്‍ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ പുഴയിലിറങ്ങി കാറില്‍നിന്ന് പുറത്തെടുത്ത് കരയ്ക്കെത്തിച്ചു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക