തൃശ്ശൂര്‍ : കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്ലക്സ്ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം നടന്നത്.നാട്ടുകാര്‍ നോക്കി നില്‍ക്കെ ആണ് യുവാവിന് അപകടം ഉണ്ടായത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തില്‍ നിന്ന് അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.
പഴയ ഫ്ലക്സ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് ഷോക്കേറ്റത്. പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുത കമ്ബിയില്‍ സ്പര്‍ശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറി. നാട്ടുകാര്‍ക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക