അതിർത്തിയിൽ ഇന്ത്യാ-ചൈന ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സൈന്യം ഫിംഗർ ഫൈവിലേക്ക് പിന്മാറി. ഗാൽവൻ താഴ്വരക്ക് മേലുള്ള അവകാശവാദം അംഗീകരിക്കാൻ സാധിക്കില്ല. പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്രാ മേഖലയിൽ നിന്ന് ചൈന പൂർണമായും പിന്മാറിയെന്നാണ് വിവരം
മാറ്റിവച്ച് ഏഷ്യാ കപ്പ് ; പിസിബിയെ തള്ളി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
രണ്ടാം ഘട്ട പിന്മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ച നടക്കുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും വിദേശ കാര്യമന്ത്രാലയം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക