ഈ വർഷം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെൻ്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ് എസിസി വിഷയത്തിൽ നിലപാടറിയിച്ചത്. ‘കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സാഹചര്യം കൃത്യമായി വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിൽ, ഈ വർഷം സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെക്കാൻ എസിസിയുടെ എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിരിക്കുന്നു’- എന്ന് ട്വിറ്ററിലൂടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ കുറിച്ചു.
പാകിസ്താൻ ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ലോഗോ പതിപ്പിക്കും
അടുത്ത ഏഷ്യാ കപ്പ് 2021 ജൂൺ മാസത്തിൽ ശ്രീലങ്കയിൽ നടക്കും. 2022ൽ പാകിസ്താനും ടൂർണമെൻ്റിനു വേദിയാവും.
⚠️ After careful consideration and evaluating the impact of the COVID-19 pandemic, the Executive Board of the ACC has decided to postpone the Asia Cup tournament that was scheduled for September 2020.
For more 👉 https://t.co/XBQFh3O1ZO#ACC #AsiaCup2020 pic.twitter.com/Sdduyzc8mM
— AsianCricketCouncil (@ACCMedia1) July 9, 2020
ഏഷ്യാ കപ്പിന്റെ ഭാവി തീരുമാനിക്കാനായി വ്യാഴാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഗാംഗുലി ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് അറിയിച്ചത്. അതേസമയം, ഗാംഗുലിയുടെ പ്രസ്താവന പിസിബി തള്ളിയിരുന്നു. “എന്റെ അറിവിൽ ഏഷ്യാ കപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എസിസി ബോഡിയാണ്. തീരുമാനം അവിടെയാണ് എടുക്കേണ്ടത്. ഗാംഗുലിയുടെ പരാമർശങ്ങൾക്ക് അവിടെ സ്വാധീനമില്ല.”- പിസിബി തലവൻ ഇഹ്സാൻ മാനി പറഞ്ഞു.
കുട്ടികളിലെ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ പറ്റി പഠിക്കാൻ ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക