സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരഞ്ഞിരുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്.
സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെടുത്തു
സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇന്നലെ രാത്രിയാണ് എന്‍.ഐ.എയുടെ പിടിയിലായത്. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ് എൻ.ഐ.ഐ സംഘം ഇരുവരെയും പിടികൂടിയത്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക