സന്ദീപിന്റെ വീട്ടിൽ നടത്തിയ അന്വേഷണ സംഘത്തിന്റെ റെയ്ഡിൽ നിർണായക രേഖകൾ കണ്ടെടുത്തു. സ്വർണ്ണം കടത്താൻ ഉപയോഗിച്ച വസ്തുക്കൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന്റെ ബെൻസ് കാറും സംഘം കസ്റ്റഡിയിലെടുത്തു. സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ഇന്ന് എൻഐഎ കസ്റ്റഡിയിലെടുതിരുന്നു. ബംഗളൂരുവിൽ വച്ചാണ് സ്വപ്ന കസ്റ്റഡിയിലാകുന്നത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്ന ബംഗളൂരുവിലേക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിലേക്ക് കടന്നത്.
സ്വര്‍ണകള്ളക്കടത്ത്; സ്വപ്ന സുരേഷും സന്ദീപും പിടിയില്‍; പിടികൂടിയത് ബെംഗളൂരുവില്‍ നിന്ന്
സ്വപ്ന ബംഗളൂരുവിൽ നിന്ന് ഫോൺ കോൾ നടത്തിയിരുന്നു. ഇതാണ് സ്വപ്നയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.
സെെബര്ഡോമിന് പുരസ്കാരം;രാജ്യത്തെ ഏറ്റവും മികച്ച സെെബര്‍ സുരക്ഷാ സംരംഭം
പ്രതികരിക്കാൻ ഇവിടെ എഴുതുക