ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവിട്ടു. ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ഒളിവിലിരിക്കെ ഫോൺ വിളിച്ചു; എല്ലാവരും പെടുത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് കരഞ്ഞു: സന്ദീപിന്റെ അമ്മ
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൂല്യനിർണയത്തിന് ഒരേ രീതിയാണ്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്കു നൽകും. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയിട്ടുള്ള വിദ്യാർഥികൾക്ക്, ഏറ്റവും മികച്ച മാർക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു നൽകുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങൾക്കു ലഭിക്കുക.
അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന 12–ാം ക്ലാസ് വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക