തിരുവനന്തപുരം: ജില്ലയില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡ് തിരുവനന്തപുരം കോര്പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മന്‍തുറ, പുല്ലുവിള, ചെമ്ബകരാമന്തുറ വാര്‍ഡുകള്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, വട്ടവിള, കൊറ്റാമം, അരയൂര് കിഴക്ക്, തോട്ടിന്‍കര വാര്‍ഡുകള്‍, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാല്‍, പനവൂര്‍, വാഴോട് വാര്‍ഡുകള്‍ എന്നിവയെയും പുതുതായി കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ
ഈ വാര്‍ഡുകള്‍ക്ക് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.മെഡിക്കല്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയ്ന്മെന്റ് സോണിനു പുറത്തേക്ക് പോകാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. നിലവില്‍ കണ്ടെയിന്മെന്റ് സോണായി തുടരുന്ന വഴുതൂര്‍, ചെമ്മരുതിമുക്ക്, കുറവര, തലയല്‍, തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, വെള്ളനാട് ടൗണ്‍, കണ്ണമ്ബള്ളി വാര്‍ഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക