കൗസല്യാസ്തുതി
ശ്രീമഹാവിഷ്ണു തന്റെ പുത്രനായി പിറന്നപ്പോൾ ഭഗവാന്റെ കോമളമായ ഭഗവൻ സ്വരൂപം കണ്ട് കൗസല്യാ ദേവീസ്തുതിക്കുന്നു ഭഗവാനേ
ആയിരം സൂര്യചന്ദ്രൻമാർ ഒരുമിച്ചുദിച്ചുയരുന്നതുപോലെ, പരമാത്മാവായ ശ്രീ മഹാവിഷ്ണു തന്റെ യഥാർത്ഥ രൂപത്തിൽ തന്നെ കൗസല്യാ ദേവീ യുടെ മുന്നിൽ പ്രത്യക്ഷനായി. ബ്രഹ്മാവ്,, നാരദൻ, സനകൻ, തുടങ്ങിയവരും, ദേവേന്ദ്രൻ മുതലായ ദേവശ്രേഷ്ടൻമാരും ആരാധിക്കുന്ന ഭഗവാന്റ രൂപം കൗസല്യാ ദേവീ കണ്ടു. ശംഖുചക്രഗദാ പത്മങ്ങളടങ്ങിയ, കൈകളും, നിർമ്മലമായ കിരീടവും, സുന്ദരമായ തലമുടിയും, ഭംഗിയുള്ള കുറുനിരകളും, കാരുണ്യാമൃതം വഴിഞ്ഞൊഴുകുന്ന മിഴികളും, ചുവന്ന വസ്ത്രം ചുറ്റിയ അരക്കെട്ടും, ശംഖുപോലെയുള്ള കഴുത്തിൻ ശോഭിക്കുന്ന കൗസ്തുഭരത്നവും, ഭക്തന്മാർക്ക് ഭക്തവാൻസല്യം കണ്ടറിയുന്നതിനുള്ള പവിത്രമായ ശ്രീവത്സം, എന്ന അടയാളവും ചന്ദ്രബിംബം പോലെയുള്ള മുഖവും കണ്ട് ഇത് സാക്ഷാൻ നാരായണനായ, ശ്രീവല്ലഭനായ മഹാവിഷ്ണുവിനെ ഇങ്ങനെ സ്തുതിച്ചു
“അങ്ങ് മായാ ദേവീയേ കൊണ്ട് ഈ ലോകം സൃഷ്ടിച്ചു.രക്ഷിച്ചു സംഹരിക്കുന്നു.സത്വാദി ഗുണത്രയങ്ങളെ ആശ്രയിച്ച് അങ്ങ് എന്തിന് ഇതൊക്കെ ചെയ്യുന്നു.എന്നത് ജ്ഞാനികൾക്ക് പോലും അറിയാൻ പ്രയാസം ആണ് അങ്ങ് പരമാത്മാവാണ്, പരബ്രഹ്മമാണ്,, നിശ്ചലനും, നിർമ്മലനും, നിഷ്കളങ്കനും, നിർഗ്ഗുണനുമാണ്. വേദാന്ത വാക്യങ്ങളുടെ അർത്ഥം കൊണ്ടറിയത്തക്കവനും മോക്ഷം നൽകുന്നവനും, സനാതനവുമാണ് അങ്ങ്, സനകാദി ബ്രഹ്മർഷിമാരാൻസേവ്യനും സകല ജഗ്മയനുമാണ് നിന്തുരുവടി സമസ്തേശ്വരനായ അങ്ങയുടെ വയറ്റിൽ അസഖ്യം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു, അങ്ങനെയുള്ള ഭഗവാൻ എന്റെ ഉദരത്തിൻ വസിക്കാൻ കാരണം എന്താണ്
മുഗ്ദ്ധയായ എനിക്ക് അങ്ങയുടെ ഭക്തവാത്സല്യം ഇപ്പോൾ വ്യക്തമായി കാണാൻ കഴിഞ്ഞു
ഭർത്താവ്, പുത്രൻ, ധനം, കുടുംബം, തുടങ്ങിയ സംസാരമാകുന്ന ദുഃഖ സാഗരത്തിൽ മുങ്ങി കറങ്ങുകയാണ് ഞാൻ
അങ്ങയുടെ മഹാമായ കൊണ്ട് ഇന്ന് അങ്ങയുടെ പാദങ്ങൾ കാണാനുള്ള ഭാഗ്യവും വന്നു
ഈ കണ്ട രൂപം എന്റെ ദുഷ്കൃതങ്ങൾ ഒടുങ്ങുവാനായി ഉൾക്കാമ്പിൽ എന്നുമുണ്ടാകണേ
അങ്ങയുടെ അലൗകീകമായ വിഷ്ണുരൂപം മറ്റാരും കാണുന്നതിന് മുമ്പേ മറച്ചീടണമേ, ലാളിക്കാനും, ആലിംഗനം ചെയ്യാനും കഴിയുന്ന ബാല രൂപത്തെ എനിക്ക് കാട്ടിത്തരേണമേ
“മാതാവേ! ഭവതി എന്ത് ആഗ്രഹിക്കുന്നുവോ അതുപോലെ നടക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക