ന്യൂഡൽഹി : യുഎഇയിലേക്കു മടങ്ങിപ്പോകുന്നതിൽനിന്ന് അറ്റാഷെയെ തടയാൻ അധികാരമില്ലെന്നു കേന്ദ്രസർക്കാർ. യുഎഇ അറ്റാഷെ നാട്ടിലേക്കു മടങ്ങുന്നതു തടയാനാകില്ല. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് യുഎഇ അറിയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യ വീണ്ടും അനുമതി തേടി. അന്വേഷണ ഏജൻസികൾക്ക് അറ്റാഷെയുമായി സംസാരിക്കുന്നതിനാണു ശ്രമം. ആദ്യത്തെ കത്തിന് യുഎഇ മറുപടി നൽകാത്തതിനാലാണു വീണ്ടും ഇന്ത്യ കത്തു നൽകിയത്. യുഎഇ അറ്റാഷെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക