മഞ്ഞപ്പടയുടെ ജേഴ്സി ഒരുക്കാൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഐഎസ്എൽ ഏഴാം സീസണിലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ജേഴ്സികൾ ഡിസൈൻ ചെയ്യാനാണു ആരാധകർക്ക് കെബിഎഫ്സി അവസരമൊരുക്കിയിരിക്കുന്നത്. മത്സരത്തിൽ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
കോവിഡ് 19 മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷക്കു വേണ്ടി ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്നവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ ക്യാമ്പയിൻ #സല്യൂട്ട്അവര്ഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്സി രൂപകൽപ്പനയുടെ തീം. 2020 ജൂലൈ 17 മുതൽ 26 വരെ മത്സരത്തിനായി ഡിസൈനുകൾ നൽകാം. തിരഞ്ഞെടുത്ത ഡിസൈൻ ഐഎസ്എൽ സീസൺ ഏഴിനായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാനുള്ള സുവർണ്ണാവസരവും ലഭിക്കുന്നതാണ്.
വിഷയത്തെ അടിസ്ഥാനമാക്കി ജേഴ്സി രൂപകല്പന ചെയ്യുന്നതിനോടൊപ്പം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #സല്യൂട്ട്അവര്ഹീറോസ് #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയുമാണ് വേണ്ടത്. മാത്രമല്ല, ഡിസൈനുകൾ JPEG , PNG, അല്ലെങ്കിൽ PDF ഫോർമാറ്റിൽ [email protected] ലേക്ക് ഇമെയിലും ചെയ്യാം.
Your club. Your design.
Here's a chance to have your designs worn by your favourite players next season!
We want YOU to design our 2020/21 Third Kit!
Head to https://t.co/lDBNIvZkgC to read the Guidelines, Terms and Conditions before participating.#YennumBlasters pic.twitter.com/kQdLx8aAtq
— Kerala Blasters FC (@KeralaBlasters) July 16, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക