അഭിനയജീവിതത്തോടൊപ്പം കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ് സണ്ണി ലിയോൺ. ചെറിയ ആഘോഷങ്ങൾ പോലും സണ്ണി ലിയോൺ ഭർത്താവിനും മൂന്ന് മക്കൾക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. സണ്ണിയുടെ ഭൂരിഭാഗം ഇൻസ്റ്റഗ്രാം ചിത്രങ്ങളിലും കുഞ്ഞുങ്ങളും ഉണ്ടായിരിക്കും. മൂന്നു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. മൂത്ത മകളെ കുറിച്ച് സണ്ണി ലിയോൺ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
മൂന്ന് വർഷം മുൻപാണ് നീ ഞങ്ങളെ നിന്റെ അമ്മയും അച്ഛനുമായി തിരഞ്ഞെടുത്തത്. ഞങ്ങളിൽ നീ വിശ്വാസം അർപ്പിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ കാണിച്ചു തന്നു.. നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു നീ തന്നെയാണ് എന്റെ മകളെന്ന്. ഭാവിയിൽ കരുത്തായ സ്വതന്ത്രയായ സ്ത്രിയായി നീ വളരുന്നത് എനിക്ക് കാണണം. ഈ വർഷം കഴിഞ്ഞാൽ നിന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം, എന്തിനും ഞാൻ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു നിഷ.. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും…”സണ്ണി ലിയോൺ സമൂഹ മാധ്യമത്തിൽ കുറിച്ചു.
കോവിഡിനു ശേഷം ചൈന സജീവമാകുന്നു;രാജ്യത്തെ സിനിമാ തിയറ്റുകള്‍ ജൂലൈ 20 മുതല്‍ തുറക്കും
മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്നാണ് നിഷയെ താരങ്ങൾക്ക് ലഭിക്കുന്നത്. 21 മാസം മാത്ര പ്രായമായപ്പോഴായിരുന്നു നിഷ സണ്ണിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. പെൺകുട്ടിയെ ദത്തെടുത്തത് അന്ന് വലിയ ചർച്ച വിഷയമായിരുന്നു. താരത്തിനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. നിഷയെ കൂടാതെ രണ്ട് മക്കൾ കൂടി സണ്ണിയ്ക്കും ഡാനിയേലിനുമുണ്ട്. ഐ.വി.എഫ് മാർഗത്തിലൂടെയാണ് അഷറും നോവയും ജനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക