അമിതവണ്ണം മുള്ളവർ ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. എന്നാൽ ഇത് മാത്രമല്ല ഗ്രീൻ ടീയുടെ ഗുണങ്ങൾ. പതിവായി ഗ്രീന്‍ ടീ കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ക്രമേണ കുറഞ്ഞുവരുന്നു. അതോടെ അമിതവണ്ണത്തിനുള്ള സാധ്യതകളില്ലാതാകുന്നു. ഇതിലൂടെ ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ രോഗത്തെ ചെറുക്കാനാകുന്നു.
അതായത്, ഫാറ്റി ലിവര്‍ (കരള്‍വീക്കം) രണ്ട് തരത്തലുണ്ട്. ‘ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ഉം ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ഉം. ‘ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ പേര് സൂചിപ്പിക്കും പോലെ തന്നെ, ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നവരിലാണ് പിടിപെടുന്നത്. ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ ആകട്ടെ, പല കാരണങ്ങള്‍ മുഖേനയും ഉണ്ടാകാം. ഇതിലെ പ്രധാനപ്പെട്ട കാരണമാണ് അമിതവണ്ണം, അല്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യം. ഈ സാധ്യതയെയാണ് ഗ്രീന്‍ ടീ ഇല്ലാതാക്കുന്നത്.
ഗ്രീന്‍ ടീയും ഒപ്പം വ്യായാമവും കൂടിയുണ്ടെങ്കില്‍ അമിതവണ്ണത്തിന്റെ ഭാഗമായി വരുന്ന കരള്‍വീക്കത്തിനുള്ള സാധ്യതയെ 75 ശതമാനത്തോളം ഇല്ലാതാക്കാമെന്നാണ് ‘ജേണല്‍ ഓഫ് ന്യൂട്രീഷണല്‍ ബയോകെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2015ല്‍ നടന്ന മറ്റൊരു പഠനവും ഇതേ അനുമാനത്തെ ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക