എട്ടാം വയസില്‍ ലഭിച്ച ഒരു ഓട്ടോഗ്രാഫ് നടന് മാധവന്റെ ചിന്തകള്‍ പോലും മാറ്റി. ഒരു കോണ്‍ക്ലേവിലാണ് താരം തന്റെ വേദനിപ്പിക്കുന്ന ഓട്ടോഗ്രാഫ് അനുഭവം പങ്കുവെച്ചത്.
ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനാണ് മാധവന് പോയത്. വളരെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നത്. അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുവരെ 50 ഓട്ടോഗ്രാഫെങ്കിലും അദ്ദേഹം ഒപ്പിട്ടുണ്ടാവും.
ഓട്ടോഗ്രാഫ് വാങ്ങി ഒപ്പിട്ടശേഷം അദ്ദേഹം എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചുതന്നു. അദ്ദേഹം ചെയ്തത് ശരിയാണോ തെറ്റാണോ എന്നതല്ല എന്നെ അത് ആഴത്തില്‍ വേദനിപ്പിച്ചു.
അന്ന് ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ ഓട്ടോഗ്രാഫ് ഒപ്പുവെക്കാന്‍ പറ്റിയാല്‍ അവന്റേയോ അവളുടേയോ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവെക്കുക. പ്രപഞ്ചത്തിന്റെ ഗൂഢാലോചന എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക