ഇലോണ്‍ മസ്കിന്റെ ബഹിരകാശ ഗവേഷണ കമ്പനിയായ സ്പെയ്സ് എക്സ് വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ചെറിയ കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ്. ഡിഷ് ആന്റിന ഉപയോഗിച്ചാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖലയിൽ ഡാറ്റാ വിനിമയം നടക്കുക. തുറസായ ആകാശം ദൃശ്യമാവുന്ന എവിടെയും ഡിഷ് ആന്റിന വക്കാം.
ഉപഗ്രങ്ങള്‍ക്ക് നേരെ സ്വയം ദിശ ക്രമീകരിക്കാന്‍ കഴിയുന്ന മോട്ടോര്‍ ഈ ഡിഷ് ആന്റിനയ്ക്കുണ്ട്. ഈ സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ ഡിഷിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ അംഗികാരം ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയില്‍ സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്പേയ്സ് എക്സ്. നിലവിലെ റിപ്പോർട്ട് അനുസരിച്ചായിരിക്കും അമേരിക്കയിലും തുടർന്ന് കാനഡയിലും ഇത് പരീക്ഷിക്കാൻ പോവുന്നത്. 2019 മുതല്‍ 540 ഉപഗ്രഹങ്ങള്‍ സ്പേയ്സ് എക്സ് വിക്ഷേപിച്ചു കഴിഞ്ഞു. സമ്പൂര്‍ണ സേവനം ആരംഭിക്കാന്‍ 800 ഉപഗ്രങ്ങള്‍ മതിയെന്ന് സ്പേയ്സ് എക്സ് പറയുന്നു.
റിയൽമി എക്സ് 2 പുതിയ വേരിയന്റിന് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും
പ്രതികരിക്കാൻ ഇവിടെ എഴുതുക