മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ വെള്ളിത്തിരയിലെത്തുന്നത്. വളരെ വേഗത്തിൽ തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മലയാളി പ്രേക്ഷകർക്ക് മാത്രമല്ല, തമിഴ് സിനിമ പ്രേമികളുടെയും പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. താരത്തിന്റെ നേരം , പ്രേമം തുടങ്ങിയ ചിത്രങ്ങൾ തമിഴ്നാട്ടിലാണ് വലിയ വിജയം സ്വന്തമാക്കിയത്. മാത്രമല്ല, റിച്ചി എന്ന തമിഴ് ചിത്രത്തിൽ നായകനായും നടൻ അഭിനയിച്ചു.
സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഷംനയെയും ധർമജനേയും വിളിച്ചതായും വെളിപ്പെടുത്തൽ
നിവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/NivinPauly/photos/a.565188150217465/3012735768796012/?type=3
ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുവി താരം അതിഥി ബാലനാണ് നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് നിവിന്‍ പടവെട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു; ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അമല പോൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക