കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിലാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
ലഡാക്കിലെ ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് വലിയ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് ആക്രമണത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായി രാഹുല്‍ ആരോപിച്ചു.
‘ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോള്‍ ചേംബര്ലെയിൻ പോലെയായി ഇന്ത്യന്‍ സര്‍ക്കാരിന്റെ പെരുമാറ്റം. ഇത് ചൈനയ്ക്ക് കൂടുതല്‍ ധൈര്യം നൽക്കുകയായിരുന്നു’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ലോകത്തിലെ ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ലഡാക്കില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനികരോട് സംസാരിക്കുന്ന ഹ്രസ്വ വീഡിയോ ട്വീറ്റില്‍ ഉള്‍പ്പെടുത്തികൊണ്ട് രാഹുൽ ഗാന്ധി പറയുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഡാക്ക് സന്ദര്‍ശനത്തിനിടെ സമാനമായ പ്രസ്താവന നടത്തിയിരുന്നു.
കോണ്‍ഗ്രസ് വെന്റിലേറ്ററില്‍; ആം ആദ്മിയിൽ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ : രാഘവ് ചദ്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക