മാസ്ക്കാണ് ഇപ്പോൾ നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകം. കോവിഡ് മഹാമാരി നമ്മളെ അത് പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ ദിനചര്യയുടെ ഭാഗമാണ് മാസ്ക് . ഇപ്പോഴിതാ മാസ്ക്കുകളുടെ പുതിയ ട്രെൻഡുകൾ വരെ വന്നു തുടങ്ങി. പല തരത്തിലാണ് മാസ്ക്കുകൾ ഇപ്പോഴുള്ളത്. എന്നാലിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മാസ്കാണ് ഇപ്പോൾ വാർത്തയാകുന്നത്.
ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒഡീഷയിലെ കട്ടക്കിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തത്. നാട്ടുകാർ ‘സ്വർണ മനുഷ്യൻ’ എന്ന് വിളിക്കുന്ന ഒരു വ്യവസായി സ്വർണം കൊണ്ടാണ് മാസ്ക് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ 40 വർഷമായി സ്വർണം ധരിക്കുകയാണ് ഈ വ്യവസായി. ഇപ്പോൾ 3.5 ലക്ഷം രൂപയുടെ മാസ്കാണ് ഇയാൾ ധരിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് സ്വർണ്ണ മാസ്കിനെ പറ്റി ഒരു വാർത്ത വന്നതോടെ ഒഡീഷയിലെ ഈ വ്യവസായിയും സ്വർണം കൊണ്ട് മാസ്ക് ഉണ്ടാക്കുകയായിരുന്നു.
Odisha: A businessman in Cuttack says he got himself a mask made of gold worth Rs 3.5 lakh. He says, "People call me gold man because of my love for gold and I am wearing gold from past 40 years. After I saw a man in Mumbai making gold masks, I decided to get one for myself too." pic.twitter.com/dBmT3hdMtO
— ANI (@ANI) July 17, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക